Malayalam Article

സുരാജ് നിങ്ങൾ ആളൊരു മാന്യൻ ആണെന്നാ വിചാരിച്ചേ.. ആളെ വടിയാകുന്ന പരിപാടി കാണിക്കരുത്

സുരാജ് നിങ്ങൾ ആളൊരു മാന്യൻ ആണെന്നാ വിചാരിച്ചേ.. ആളെ വടിയാകുന്ന പരിപാടി കാണിക്കരുത്

ഗംഭീര പ്രകടനങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. അടുത്ത കാലത്തായി അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങൾ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം നായകനാക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രകടനം നടത്തുകയാണ്. അദ്ദേഹത്തിനെ കുറിച്ചു ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പിങ്ങനെ മിസ്റ്റർ Suraj Venjaramooduj, താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ? […]

ഗുണ്ടായിസം കാണിച്ചു ഒരുത്തനും എന്നെ പേടിപ്പിക്കേണ്ട !! നടൻ ആദിത്യൻ

ഗുണ്ടായിസം കാണിച്ചു ഒരുത്തനും എന്നെ പേടിപ്പിക്കേണ്ട !! നടൻ ആദിത്യൻ

സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടൻ ആദിത്യൻ ജയൻ. അങ്ങനെ ചെയ്തവർക്ക് എതിരെ പോലീസിന് നൽകിയ പരാതിയുടെ കോപി സഹിതം ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗുണ്ടായിസം കാണിച്ചു പേടിപ്പിക്കണ്ടെന്നും എന്ത് വാർത്ത വന്നാലും എല്ലാവരും തന്നെ ഉപദ്രവിക്കാൻ വരുന്നത് എന്തിനെന്നും ആദിത്യൻ ചോദിക്കുന്നു. ആദിത്യന്റെ കുറിപ്പ് ഇങ്ങനെ ഞാൻ കുറേ നാളുകളായി ഒന്നിലും ഇടപെടാൻ താല്പര്യമില്ലാതെ ഞാൻ എന്റെ കാര്യം നോക്കി ജീവിച്ചു പോകുവാണ് കാരണം എന്ത് ചെയ്താലും കുറ്റം, എന്നെ […]

ഈ നടിയെ മനസ്സിലായോ!! അതേ ക്ലാസ്സ്മേറ്സിലെ റസിയ തന്നെ

ഈ നടിയെ മനസ്സിലായോ!! അതേ ക്ലാസ്സ്മേറ്സിലെ റസിയ തന്നെ

സഹനടിയായും നടിയായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടി രാധിക, ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ വേഷത്തിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നത്. വിവാഹ ശേഷം രാധിക സിനിമയിൽ നിന്നൊരു വലിയ ഗ്യാപ്പ് എടുക്കുകയായിരുന്നു. 2016 ഫെബ്രുവരി 12നായിരുന്നു നടി രാധികയുടെ വിവാഹം. ദുബായില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയില്‍ ജോലി നോക്കുന്ന അഭില്‍ കൃഷ്ണയാണ് നടി രാധികയെ വിവാഹം കഴിച്ചത്.. സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുക ആണെങ്കിലും രാധിക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുതിയ ചിത്രങ്ങൾ […]

മാമാങ്കത്തിന്റെ A to Z കാര്യങ്ങൾ എനിക്കറിയാം !! ദുർഘടം പിടിച്ചയൊരു യാത്രയായിരുന്നു അത്

മാമാങ്കത്തിന്റെ A to Z കാര്യങ്ങൾ എനിക്കറിയാം !! ദുർഘടം പിടിച്ചയൊരു യാത്രയായിരുന്നു അത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് മാമാങ്കം. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നിഷ്യനുകളെ അണിനിരത്തി വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം റിലീസിന് കാത്തിരിക്കുകയാണ്. ഡിസംബർ പന്ത്രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്. നൂറ്റാണ്ടുകൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടക്കാറുള്ള മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്.മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് മാമാങ്കത്തിന്റെ ഗാനങ്ങൾ […]

എന്നെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കൂവി !! സ്റ്റേജിൽ എത്തിയപ്പോൾ പ്രസംഗം കേൾക്കാതിരുന്നു

എന്നെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കൂവി !! സ്റ്റേജിൽ എത്തിയപ്പോൾ പ്രസംഗം കേൾക്കാതിരുന്നു

താര പുത്രൻ എന്ന ലേബലിൽ തന്നെയാണ് സിനിമയിലേക്ക് വന്നതെങ്കിലും പിന്നീടുള്ള പ്രിത്വിരാജിന്റെ വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. അഹങ്കാരി വിളിച്ചും സിനിമകളെ കൂവി തോല്പിച്ചും എല്ലാം പല കുറി പ്രിത്വിരാജിനെ തളർത്താൻ പലരും ശ്രമിച്ചു. എന്നാൽ ഇന്ന് അതെല്ലാം മറികടന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് പ്രിത്വി ഉയർന്നിരിക്കുകയാണ്. പിന്നിട്ട വഴികളിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രിത്വി പറഞ്ഞതിങ്ങനെ പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ “എനിക്കെതിരെ ഉള്ള കാമ്പയിനുകൾ ശക്തമായ […]

പുതു തലമുറയിൽ മദ്യപാനവും പുകവലിയും ഇല്ലാത്ത നടൻ കുഞ്ചാക്കോ ബോബൻ’ സലിംകുമാർ പറയുന്നു

പുതു തലമുറയിൽ മദ്യപാനവും പുകവലിയും ഇല്ലാത്ത നടൻ കുഞ്ചാക്കോ ബോബൻ’ സലിംകുമാർ പറയുന്നു

മലയാള സിനിമയിൽ പുകവലി ശീലവും മദ്യപാനവും ഇല്ലാത്ത നടൻ കുഞ്ചാക്കോ ബോബനെന്നു സലീംകുമാർ. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അതിഥിയായെത്തി വേദിയില്‍ പ്രസംഗിക്കവെയാണ് അവിടുത്തെ പൂർവ വിദ്യാർഥിയായ കുഞ്ചാക്കോ ബോബനെ കുറിച്ചു സലിം കുമാർ പറഞ്ഞത്. ഒരിക്കല്‍ ചിലര്‍ വന്ന് മയക്കുമരുന്നിനെതിരായ ഒരു പരിപാടിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചപ്പോൾ വരില്ലെന്നും പുക വലിക്കുന്ന ഒരാളാണ് താനെന്നും പറഞ്ഞ ശേഷം ആണ് ചാക്കോച്ചനെ കുറിച്ചു സലിം കുമാർ പറഞ്ഞത് സലിം കുമാറിന്റെ വാക്കുകൾ “മയക്കു മരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ […]

രാജൻ പി ദേവിന്റെ മകൻ ഉണ്ണി വിവാഹിതനായി

രാജൻ പി ദേവിന്റെ മകൻ ഉണ്ണി വിവാഹിതനായി

നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം. സിനിമയില്‍ നിന്നും സീരിയല്‍ രംഗത്ത് നിന്നുള്ളവ നിരവധി താരങ്ങൾ എത്തിയിരുന്നു. ജയസൂര്യ ചിത്രം ആട് ഒരു ഭീകരജീവിയാണിലൂടെ സിനിമ രംഗത്ത് പ്രശസ്തനായ ഉണ്ണി പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. രക്ഷാധികാരി ബൈജു പോലുള്ള ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു ആട് 2, മന്ദാരം, ജനമൈത്രി, കാറ്റ് എന്നി ചിത്രങ്ങളിലും ഉണ്ണി വേഷമിട്ടിരുന്നു. ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും […]

മമ്മൂട്ടിക്ക് മൂന്നു ഭാഷകളിലായി ഫിലിം ഫെയർ നോമിനേഷനെന്നു പ്രചരിക്കുന്നത് തെറ്റായ വാർത്ത

മമ്മൂട്ടിക്ക് മൂന്നു ഭാഷകളിലായി ഫിലിം ഫെയർ നോമിനേഷനെന്നു  പ്രചരിക്കുന്നത് തെറ്റായ വാർത്ത

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി എന്ന മഹാനടൻ. അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളും പ്രേക്ഷകർ ഹൃദയത്തിലേറ്റുന്നവയാണ്. അടുത്തിടെ ഒരു വാർത്ത പ്രചരിച്ചിരുന്നു. മൂന്നു ഭാഷകളിലായി മമ്മൂട്ടിയുടെ മൂന്നു ചിത്രങ്ങൾ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്. സിനിമ താരങ്ങൾ അടക്കം ഷെയർ ചെയ്ത ആ വാർത്ത തെറ്റാണെന്നു ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വിഷ്ണു സുഗതൻ എന്ന മമ്മൂക്ക ആരാധകൻ ഇതിനെ പറ്റി എഴുതിയ കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂക്കയുടെ മൂന്ന് […]

ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും

ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് പ്രിത്വിരാജ് സുകുമാരൻ. മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരീക്ഷണ ചിത്രങ്ങളിലൂടെയും അദ്ദേഹം കൊണ്ട് മലയാള സിനിമയിൽ കൊണ്ട് വന്ന മാറ്റങ്ങൾ ഏറെ വലുതാണ്. അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്നതിനും , നിലപാടുകളിലെ സുതാര്യതക്കും ഒക്കെ ഒരുപാട് തവണ നമ്മൾ പ്രിത്വിയെ കൈയടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകർ ഏറെയുണ്ട്. ഇന്ന് നിർമ്മാതാവ് സിനിമ നടൻ എന്ന മേഖല കൂടെയല്ലാതെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം കൈയടി നേടിയിട്ടുണ്ട് ഡ്രൈവിങ് […]

കുറെ ചിരിപ്പിച്ചവനാണ്.. സഹായിക്കണം !! സങ്കടകടലിൽ രാജീവ്

കുറെ ചിരിപ്പിച്ചവനാണ്.. സഹായിക്കണം !! സങ്കടകടലിൽ രാജീവ്

മിമിക്രി രംഗത്ത് തിളങ്ങി നിന്ന മിന്നും താരമാണ് രാജീവ്‌ കളമശേരി. ഒരുപാട് നാൾ മലയാളിയെ ചിരിപ്പിച്ച രാജീവ് ഇന്ന് കണ്ണീരൊപ്പാൻ പാട് പെടുകയാണ്. ഒ. രാജഗോപാൽ, വെള്ളാപ്പള്ളി നടേശൻ, എ.കെ. ആന്റണി എന്നിവരുടെ ഡ്യുപ്പ് ആയി ഏറെ കൈയടി വാങ്ങിയ രാജീവ് ഇന്ന് ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. ഹൃദയ സ്തംഭനത്തെ തുടർന്ന് ആശുപത്രി കിടക്കയിൽ ആയ രാജീവിനെ തേടി പിന്നെയും പ്രശ്നങ്ങൾ വന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു, തുടർന്ന് നടത്തിയ പരിശോധനയിൽ […]

1 2 3 349