Malayalam Article

കണ്ണിമ പോലും ചിമ്മാതെ കേട്ട തിരക്കഥ ബാഹുബലി – രമ്യ കൃഷ്ണൻ

കണ്ണിമ പോലും ചിമ്മാതെ കേട്ട തിരക്കഥ ബാഹുബലി – രമ്യ കൃഷ്ണൻ

വെറും ഒരു പരുഷപക്ഷ സിനിമ അല്ല ബാഹുബലി 2 . സ്ത്രീകഥാപാത്രങ്ങൾക്ക് വ്യക്തമായ പ്രധാന്യം കൊടുത്ത കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രവും കൂടെയാണ് ബാഹുബലി. ശിവകാമി എന്ന രമ്യ കൃഷ്ണന്റെ കഥാപത്രത്തിലൂടെയാണ് കഥയുടെ മുന്നോട്ടുള്ള പ്രയാണം  സാധ്യമാകുന്നത്. ഒരു പക്ഷെ രമ്യയുടെ തന്നെ നീണ്ട സിനിമ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച വേഷം ആണ് ബാഹുബലി 2 വിലെ ശിവഗാമി. മാഹിഷ്മതി എന്ന രാജ്യത്തിൻറെ റാണിയായ ധൈര്യശാലിയായ രമ്യയുടെ ശിവഗാമി ബാഹുബലി എന്ന ചിത്രത്തിന്റെ നട്ടെല്ലാണ്. ചിത്രത്തിലെ കഥാപാത്രത്തെ  പറ്റി […]

ബോക്സ്ഓഫീസിനെ പിടിച്ചുലച്ചു ബാഹുബലി 2

ബോക്സ്ഓഫീസിനെ പിടിച്ചുലച്ചു ബാഹുബലി 2

രാജമൗലിയുടെ ബാഹുബലി 2 ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ ഇന്നലെ റിലീസിനെത്തി. പ്രതീക്ഷിച്ചത് പോലെ മിക്ക സ്‌ക്രീനുകളും housefull സ്റ്റാറ്റസ് ആയിരുന്നു. ഇന്നത്തെയും നാളത്തേയും ടിക്കറ്റ് മിക്കയിടത്തും ഫുൾ ആണ്. ഇന്ത്യൻ സിനിമ  കണ്ട ഏറ്റവും വലിയ പണംവാരി ചിത്രമാകും ബാഹുബലി 2 എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു , അത് സത്യമാകുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആദ്യ  ദിന കളക്ഷൻ നേടി ബാഹുബലി 2 ഉയരത്തിൽ പറക്കുകയാണ്  അടുത്തുള്ളവർക്ക് തൊടാൻ പോലും പറ്റാത്ത രീതിയിൽ . ആമിറിന്റെ ദങ്കലിനേയും സൽമാന്റെ […]

സഖാവ് കാണാൻ സഖാവ് കുടുംബ സമേതം എത്തി

സഖാവ് കാണാൻ സഖാവ് കുടുംബ സമേതം എത്തി

നിവിൻ പോളി നായകനായ സഖാവ് മികച്ച തിയറ്റർ പ്രകടനം കാഴ്ച്ചവെച്ച മുന്നോട്ട് അതിവേഗം കുതിക്കുകയാണ്. ദേശീയ അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ ഒരുക്കിയ സിനിമയിൽ സഖാവ് കൃഷ്‌ണനായും കൃഷ്ണകുമാറായും രണ്ടു കഥാപാത്രങ്ങളിലാണ് നിവിൻ എത്തുന്നതു. മുഖ്യ മന്ത്രി പിണറായി വിജയൻ സഖാവ് കാണാൻ കുടുംബ സമേതം എത്തി . കുടുംബ സമേതം എത്തിയ മുഖ്യ മന്ത്രിക്ക് ഒപ്പം സിപിഎം സംസ്ഥന സെകട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ , തിരുവനതപുരം മേയർ പ്രശാന്ത്‌ , Ak ശശീന്ദ്രൻ , […]

അച്ചടക്കമില്ലാത്ത കോളേജ് പിള്ളേരെ മര്യാദ പഠിപ്പിക്കുന്ന കലിപ്പൻ അധ്യാപകനായി മമ്മൂട്ടി

അച്ചടക്കമില്ലാത്ത  കോളേജ് പിള്ളേരെ മര്യാദ പഠിപ്പിക്കുന്ന കലിപ്പൻ  അധ്യാപകനായി മമ്മൂട്ടി

അജയ് വാസുദേവൻ സംവിധാനം ചെയുന്ന മമൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി നടന്നു വരുകയാണ്. എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന വ്യത്യസ്ത പേരുള്ള ഒരു കഥാപത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ മികച്ചൊരു റോളിൽ അഭിനയിക്കുന്നുണ്ട്. ഈ ഇടെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു രംഗം ചിത്രത്തിൽ നിന്നും ലീക്കായത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.ചിത്രത്തിൽ മൂന്നു നായികമാരാണ് മമൂട്ടിക്കൊപ്പം എത്തുന്നത്. വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്‌വ, മഹിമ നമ്പിയാർ എന്നിവരാണ് നായികമാർ യുവതാരം […]

ബാഹുബലി 2 പ്രഭാസ് എന്ന നടന്റെ വളർച്ച

ബാഹുബലി 2 പ്രഭാസ് എന്ന നടന്റെ വളർച്ച

ബാഹുബലി 2 എന്ന ബ്രഹ്‌മാണ്ഡ ചിത്രം തീയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തീർത്തു തകർത്തോടുകയാണ്. രാജമൗലി എന്ന സംവിധയകന്റെ ക്ലാസ് നമുക്ക് അറിയാമെങ്കിലും ചിത്രത്തിൽ നമ്മെ അത്ബുധപെടുത്തുന്ന ഒന്നുണ്ട് ,പ്രഭാസ് എന്ന നടന്റെ വളർച്ച. ആക്ഷൻ ചിത്രങ്ങളിലൂടെയും മാസ്സ് മസാല ചിത്രങ്ങളിലൂടെയും മാത്രം മാത്രം കണ്ടു ശീലിച്ച ഒരു ടിപ്പിക്കൽ തെലുങ്കു നടനിൽ നിന്നും ബാഹുബലി 2 വിലെ നടനിലേക്കെത്തുമ്പോൾ അതിശയിപ്പിക്കുന്നുണ്ട് പ്രഭാസ്. വളരെ സ്‌റ്റെൽഡ്‌ ആയി തന്നിലെ നടനെ കണ്ട്രോൾ ചെയ്തു അമിതാഭിനയിത്തിന്റെ ഒരു തരിമ്പ് പോലുമില്ലാതെ […]

എന്ത് കൊണ്ട് ബാഹുബലി 2 വ്യത്യസ്തമാകുന്നു ..?

എന്ത് കൊണ്ട് ബാഹുബലി 2  വ്യത്യസ്തമാകുന്നു ..?

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടിയുള്ള കാത്തിരുപ്പു അവസാനിപ്പിച്ച് കൊണ്ട് ബാഹുബലി 2 ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ വെച്ചും അങ്ങേയറ്റം രാജകീയ വരവേൽപ്പോടുകൂടി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഒന്നാം ഭാഗം തന്നെ ഇന്ത്യൻ സിനിമയുടെ അഭിമാനം ആയി മാറിയ സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ആദ്യ ഭാഗത്തിന്റെ മികവിനെ മറി കടക്കാൻ തുടർച്ചയായി വന്ന ബാഹുബലി രണ്ടാം ഭാഗത്തിന് കഴിഞ്ഞോ എന്ന ചോദ്യമാണ് ഇനി സിനിമയെ സംബന്ധിച്ചുള്ള ചോദ്യം. തീർച്ചയായും കഴിഞ്ഞിട്ടുണ്ട് എന്നതാണ് […]

സഖാവ് എന്ന സിനിമയിലെ അനുഭവങ്ങൾ പങ്കുവച്ചു ബിനു പപ്പു…

സഖാവ് എന്ന സിനിമയിലെ അനുഭവങ്ങൾ പങ്കുവച്ചു ബിനു പപ്പു…

ദേശീയ അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ ഒരുക്കിയ സഖാവ് എന്ന നിവിൻപോളി നായകനായ സിനിമ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സഖാവ് കൃഷ്‌ണനായും കൃഷ്ണകുമാറായും രണ്ടു കഥാപാത്രങ്ങളിൽ നിവിൻ എത്തുന്ന സിനിമ ആധുനിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പഴയ കാല കമ്മ്യൂണിസവും തമ്മിലുള്ള വിത്യാസം വരച്ചുകാട്ടുന്ന സിനിമയാണ്. നിവിൻ പോളിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ കൂടി ആകുന്നുണ്ട് സഖാവ്.സിനിമയിൽ സഖാവ് കൃഷ്‌ണന്റെ കഥ പ്രേക്ഷകരോട് വിവരിക്കുന്നത് ബിനു പപ്പു അവതരിപ്പിച്ച ഈരാളി പോലീസ് […]

മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ലാലേട്ടന് ആശംസകൾ

മുപ്പതാം  വിവാഹ വാർഷികം ആഘോഷിക്കുന്ന ലാലേട്ടന് ആശംസകൾ

മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ, നമ്മുടെ സ്വന്തം ലാലേട്ടന്റെ ഇരുപത്തി ഒൻപതാം വിവാഹ വാർഷികമാണ് ഇന്ന്. 30 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് സുചിത്രയെ മോഹനലാൽ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. തമിഴ് നിർമാതാവായ കെ ബാലാജിയുടെ മകളാണ് സുചിത്ര. ജാതകത്തിന്റെ ചേർച്ചയല്ല മനസ്സുകളുടെ ചർച്ചയാണ് വിവാഹബന്ധത്തിൽ വേണ്ടത് എന്ന് തെളിയിക്കുന്ന ദമ്പതിമാരാണ് ഇവർ. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ ഈ രണ്ടു പേരുകൾ കൂടി ചേരുമ്പോൾ മോഹൻലാലിൻറെ കുടുംബമായി.1988 ഏപ്രിൽ ഇരുപത്തി എട്ടിനാണ് ലാലേട്ടൻ സുചിത്ര […]

നിവിൻ പോളിയുടെ റിച്ചി ടീസർ നാളെ

നിവിൻ പോളിയുടെ റിച്ചി ടീസർ നാളെ

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയുന്ന നിവിൻ പോളി ചിത്രം റിച്ചിയുടെ ടീസർ നാളെ. നിവിൻ പോളി ബഹുഭാഷാ ചിത്രമായ നേരത്തിനു ശേഷം തമിഴിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടെയാണ് റിച്ചി. നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ബോട്ട് മെക്കാനിക്കായി നാട്ടിയും റൗഡിയായി നിവിനും എത്തുന്നു. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം. കന്നഡ ചിത്രം ‘ഉളിദവാരു കണ്ടാന്തെ’യുടെ റീമേക്കാണ് റിച്ചി. കന്നഡത്തിൽ സൂപ്പർഹിറ്റായിരുന്നു ചിത്രം, രക്ഷിത് ഷെട്ടി ആയിരുന്നു അതിലെ നായകൻ. റാഷിമോൻ എഫ്ഫക്റ്റ് […]

മോഹൻലാലിൻറെ വില്ലൻ റെക്കോർഡുകൾക്കു തുടക്കം കുറിച്ച് കൊണ്ട് ആദ്യ പടി കടന്നിരിക്കുന്നു

മോഹൻലാലിൻറെ വില്ലൻ റെക്കോർഡുകൾക്കു തുടക്കം കുറിച്ച് കൊണ്ട് ആദ്യ പടി കടന്നിരിക്കുന്നു

മോഹൻലാലിൻറെ വില്ലൻ റെക്കോർഡുകൾക്കു തുടക്കം കുറിച്ച് കൊണ്ട് ആദ്യ പടി കടന്നിരിക്കുകയാണ്, മിസ്റ്റർ ഫ്രോഡിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന വില്ലൻ സിനിമയുടെ ടീസർ ഇന്നലെ ഉച്ചയോടെ നവ മാധ്യമങ്ങളിൽ പുറത്തിറങ്ങി, ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചു കൊണ്ട് നവ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് വില്ലൻ ടീസർ. മലയാള സിനിമയുടെ ചരിത്രത്തിൽ ൨൪ മണിക്കൂറിനുള്ളിൽ ഏറ്റവുമധികംപ്രേക്ഷകർ കണ്ട ടീസർ എന്ന റെക്കോർഡ് ഇൻ ലാലേട്ടന്റെ വില്ലന് സ്വന്തം .24 മണിക്കൂറിൽ 3 .1 മില്യൺ […]