By Ecorner on January 23, 2021
Malayalam

318 ദിവസങ്ങൾക്കു ശേഷം ഒരു മലയാള സിനിമ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വെള്ളം എന്ന ജയസൂര്യ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷമാണു പ്രജീഷ് വെള്ളവുമായി എത്തുന്നത്. മുരളി എന്ന പൂർണ മദ്യപാനിയായ ഒരാളെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളത്തിലേതെന്നു നിസംശയം പറയാം മദ്യപാനിയായ കഥാപാത്രങ്ങൾ ഇതിനു മുൻപും മലയാള സിനിമയിൽ വന്നിട്ടുണ്ട്. രഘുനന്ദനും, […]
By Ecorner on January 23, 2021
Malayalam

സോഷ്യൽ മീഡിയ ഒരിക്കലും സുരക്ഷിതമായ ഒരിടമല്ല. പ്രത്യേകിച്ച് പെൺകുട്ടിൾക്ക്. ഞരമ്പൻമാരെയും സദാചാര ആങ്ങളമാരെയും തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ പലർക്കും. പെൺകുട്ടി സിനിമ താരം കൂടെയാണെങ്കിൽ പിന്നെ പറയണ്ട ഇടുന്ന വസ്ത്രം തൊട്ട് പറയുന്ന വാക്കുകളിൽ വരെ സദാചാരം അളക്കാനും പഠിപ്പിക്കാനും നടക്കുന്നവർ ഒരുപാട് ഉണ്ടാകും. നടി മഞ്ജു സുനിച്ചനും ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നു പോകുകയാണ് അടുത്തിടെ മഞ്ജുവും സുഹൃത്തും ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന അവരുടെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ […]
By Ecorner on January 23, 2021
Malayalam

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് എസ്തർ അനിൽ. എസ്തർ ഇപ്പോഴും സിനിമ ലോകത്തു സജീവമാണ്. ബാലതാര വേഷങ്ങളിൽ നിന്നും മാറി നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന സിനിമയിലൂടെ ആണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. ഷൈൻ നിഗമാണ് ചിത്രത്തിലെ നായകൻ നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും എസ്തർ ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യം എന്ന സിനിമയിലൂടെയാണ്. അനുമോൾ എന്ന എസ്തറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. […]
By Ecorner on January 23, 2021
Malayalam

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ രണ്ട് പേരാണ് ഫഹദും മോഹൻലാലും. ഇരുവരും അനായാസ അഭിനയത്തിന്റെ വ്യക്താക്കൾ. നാച്ചുറൽ ആക്ട്ടിങ് എന്ന രീതിയെ പിന്തുടരുന്ന ഈ താരങ്ങൾ അവരവരുടെ പ്രകടനങ്ങൾ കൊണ്ട് ഓരോ തവണയും വിസ്മയിപ്പിക്കാറുണ്ട്. നാൽപതു വർഷങ്ങളായി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഫഹദാകട്ടെ ഓരോ സിനിമ കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരാൾ ഇരുവരും ഒന്നിച്ചൊരു സിനിമ എന്നതൊരു സ്വപ്നം തന്നെയാകും മലയാളികൾക്ക്. ഇതിനു മുൻപ് റെഡ് വൈൻ എന്ന സിനിമയിലൂടെ ഫഹദും മോഹൻലാലും ഒന്നിച്ചിട്ടുണ്ടെങ്കിലും, […]
By Ecorner on January 23, 2021
Malayalam

മലയാള സിനിമയുടെ പ്രിയ നടിയാണ് മിയ ജോർജ്. മിനിസ്ക്രീനിൽ നിന്നുമാണ് മിയ ജോർജ് സിനിമയിലേക്ക് എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലൂടെ ആണ് മിയ കരിയർ തുടങ്ങുന്നത്. ആദ്യമായി അഭിനയിച്ചത് ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ്, പിന്നീട് ചെറിയ വേഷങ്ങളിൽ കുറച്ചു സിനിമകളിൽ കൂടെ അഭിനയിച്ച മിയ നായികയാകുന്നത് ചേട്ടായീസ് എന്ന സിനിമയിലൂടെയാണ്. ബിജു മേനോൻ ആയിരുന്നു നായകൻ തമിഴിലും തെലുങ്കിലുമെല്ലാം മിയ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ പന്ത്രണ്ടിന് മിയ ജോർജ് വിവാഹിതയായിരുന്നു. എറണാകുളം സ്വദേശി അശ്വിൻ […]
By Ecorner on January 23, 2021
Malayalam

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ട നടിയാണ് ഭാവന. മലയാള സിനിമയിലാണ് അരങ്ങേറിയത് എങ്കിലും പിന്നീട് ഭാവന തമിഴിലും കന്നഡയിലുമെല്ലാം താരമായി മാറി. നമ്മൾ എന്ന സിനിമയിലൂടെ ആണ് ഭാവന സിനിമ ലോകത്തു എത്തുന്നത്. പത്തൊൻപതു വർഷങ്ങളായി ഭാവന സിനിമയുടെ ലോകത്തു സജീവമാണ്. എഴുപതോളം സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട് വിവാഹ ശേഷം ബാംഗ്ലൂർ ആണ് ഭാവന സെറ്റിൽ ചെയ്തിരിക്കുന്നത്. 2018 ജനുവരി 22 നാണു ഭാവന നവീനെ വിവാഹം ചെയ്തത്. കന്നഡ സിനിമ പ്രൊഡ്യൂസർ ആണ് നവീൻ. അഞ്ചു വർഷത്തെ […]
By Ecorner on January 22, 2021
Malayalam

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് തിലകൻ. അദ്ദേഹത്തോളം പ്രതിഭയും മികവുമുള്ള നടൻമാർ മലയാളത്തിലേക്ക് കടന്നു വന്നിട്ടില്ല എന്ന് വേണം പറയാം. നാടക കളരികൾ നൽകിയ കരുത്തിലൂടെ ആണ് സിനിമയിലേക്കുള്ള തിലകന്റെ വരവ്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലുമെല്ലാം അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി നിന്നു. തിലകന്റെ മക്കളായ ഷമ്മി തിലകനും, ഷോബി തിലകനുമെല്ലാം കലാമേഖലയിൽ സജീവമാണ്. ഡബ്ബിങ് ആർട്ടിസ്റ് ആയും നടനയുമെല്ലാം തിളങ്ങി നിൽക്കുന്ന ഒരാളാണ് ഷമ്മി തിലകൻ. വളരെയധികം പ്രേക്ഷകപ്രീതി അദ്ദേഹത്തിനുണ്ട്.സോഷ്യൽ മീഡിയയിലും […]
By Ecorner on January 22, 2021
vellam, vellammoviereview, vellamreview
Malayalam

318 ദിവസത്തിന് ശേഷമുള്ള ആദ്യ മലയാള സിനിമ. കോവിഡ് അതിജീവന കാലം കഴിഞ്ഞെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും എങ്ങോ ഒരു പ്രതീക്ഷ ബാക്കി വച്ചു കാര്യങ്ങളും ജീവിതങ്ങളും പഴയ അവസ്ഥയിൽ എത്താൻ തുടങ്ങിയിരിക്കുന്നു. തിയേറ്ററുകളിലേക്ക് സിനിമ തിരികെ എത്തുമ്പോൾ,മടങ്ങിവരവിലെ ആദ്യ സിനിമക്ക് എന്ത് മാറ്റം കൊണ്ട് വരാൻ കഴിയും എന്നുള്ളതാണ് ചോദ്യം ആദ്യ സിനിമയായ ക്യാപ്റ്റനീലുടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച ഒരു സംവിധായകനാണ് പ്രജീഷ് സെൻ. വി പി സത്യന്റെ ജീവിതത്തിലെ വൈകാരിക തലം പ്രേക്ഷകരിലേക്ക് […]
By Ecorner on January 22, 2021
Malayalam

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ചർച്ചയാകുകയാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തത്. കുഞ്ഞുദൈവം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി. നീ സ്ട്രീം എന്ന ഓൺലൈൻ സ്ട്രീമിംഗ് സെർവിസിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതി ഗംഭീര അഭിപ്രായമാണ് ചിത്രം സോഷ്യൽ മീഡിയയിൽ നേടുന്നത് പുരുഷകേന്ദ്രികൃത സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശനങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ […]
By Ecorner on January 22, 2021
Malayalam

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് മോനിഷ. ജാനീകുട്ടി എന്ന ടൈറ്റിൽ കഥാപാത്രമായി ആണ് മോനിഷ അഭിനയിച്ചത്. ജാനീകുട്ടി ആയി മറ്റൊരു നടിക്കു പകരമാണ് മോനിഷ അഭിനയിച്ചത്. വളരെയധികം എപ്പിസോഡുകൾ പ്രേക്ഷകരുടെ മുന്നിൽ മോനിഷ എത്തുകയും കൈയടികൾ നേടുകയും ചെയ്തു. അഭിനയ രംഗത്തും മോഡലിംഗിലും ഇപ്പോഴും സജീവമാണ് മോനിഷ മലയാളത്തിൽ നിന്നും തമിഴ് മിനിസ്ക്രീൻ ലോകത്താണ് മോനിഷ ഇപ്പോൾ ചേക്കേറിയിരിക്കുന്നത് അരണ്മനെ കിളി, ചിന്ന തമ്പി എന്നിങ്ങനെ തുടങ്ങി മോനിഷ അഭിനയിച്ച സീരിയലുകൾ പലതും വമ്പൻ […]