ഒരു നല്ല ക്ലോസ്ഡ് ചേംബർ ത്രില്ലെർ എന്നതിൽ ഉപരി പറഞ്ഞ വിഷയത്തിലെ മികവ് – Teror live (Korean)

0
80

ഹാ ജംഗ് വൂ ഇന്ന് ഒരു റേഡിയോ ജോക്കി ആയി ജോലി നോക്കുന്ന ഒരു പഴയ ടെലിവിഷൻ ന്യൂസ് ആങ്കർ ആണ്. പഴയ പ്രതാപത്തിൽ നിന്ന് മാറി താരമ്യേന ടെലിവിഷൻ ഇന്ടസ്ട്രിയെക്കാൾ ചെറിയ പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന അയാൾക്ക് പഴയ ജോലി തന്നെയാണ് ഇപ്പോഴുമിഷ്ടം. അയാൾ അവതരിപ്പിക്കുന്ന റേഡിയോ പ്രോഗ്രാമിൽ വിളിക്കുന്ന ഒരാൾ താൻ കൊറിയയിലെ ഒരു പാലം തകർക്കാൻ പദ്ധതിയിട്ടുണ്ട് എന്ന് ഹാ ജങ് വൂയിനോട് പറയുന്നിടത്ത് സിനിമ ടേക്ക് ഓഫ് ചെയുന്നു. ഹാ ജങ് വൂ തന്റെ പഴയ ടി വി ന്യൂസ് ടീമിന് മുന്നിൽ എത്തിക്കുന്ന ഈ വിഷയത്തെ ചുറ്റിപറ്റി കഥ വികസിക്കുന്നു.

*Positives *

**ഒരു ലൊക്കേഷനിൽ വികസിക്കുന്ന കഥയിലെ നായകന്റെയും ഫോൺ വിളിക്കുന്ന ആളുടെയും അടക്കം ക്യാരറ്ററുകൾ എല്ലാം തന്നെ ഒരു ഇന്നർ കോൺഫ്ലിക്റ്റിലൂടെ കടന്നു പോകുന്നുണ്ട്, മേൽത്തട്ടിൽ നടക്കുന്നതിലും മുകളിൽ നമ്മളെ കണക്ട് ചെയ്യിക്കുന്നുണ്ട് അത്. ശെരി, തെറ്റ് എന്നിവയിലെ ആപേക്ഷികത പ്രേക്ഷകരെ എമോട് ചെയ്യിക്കുന്നുണ്ട് , അവസാന നിമിഷങ്ങളിലെ കഥാ വഴിയിൽ നമ്മെ തെല്ലൊന്നു കുത്തി നോവിക്കുന്നുണ്ട് .

**” മാപ്പ് “, “ഈഗോ ” എന്നിങ്ങനെയുള്ള രണ്ടു കോൺസെപ്റ്റിലുടെയുള്ള കഥ പറച്ചിൽ രീതി മികവൊത്തതായിരുന്നു.

** മാധ്യമ പ്രവർത്തനത്തിലെ കപടത ,ഭരണകൂടത്തിന്റെ, മേൽത്തട്ടിലുള്ളവരുടെ വിട്ടു വീഴ്ച ചെയ്തു കൊടുക്കാൻ കഴിയാത്ത മനസ്ഥിതി എല്ലാം സിനിമ ചോദ്യം ചെയുന്നുണ്ട്

*Negatives*

ക്ലൈമാക്സിന് കുറച്ചു മുന്നിൽ ഉള്ള പേസിങ്ങിലെ പിഴവ് ( ക്ലൈമാക്സ് പക്ഷെ അതിഗംഭീരമാണ് )

* എന്ത് കൊണ്ട് കാണണം.. ?..*
ഒരു നല്ല ക്ലോസ്ഡ് ചേംബർ ത്രില്ലെർ എന്നതിൽ ഉപരി പറഞ്ഞ വിഷയത്തിലെ മികവ്

Rating-4/5