By Jinu Anilkumar on October 13, 2020
Malayalam

വർഷങ്ങൾക്ക് മുൻപാണ്, ഇവിടെ ഇപ്പോഴുള്ള പല സൂപ്പർസ്റ്റാറുകളുടെയും അരങ്ങേറ്റത്തിന് മുൻപ്. ഇന്നത്തെ പല മുൻനിര സംവിധായകരും സിനിമയിൽ എത്തുന്നതിനു മുൻപ്. വെഞ്ഞാറമൂട് നിന്നൊരു മിമിക്രി താരം, കഷ്ടിച്ച് കുറച്ചു പരമ്പരകളിലും ഒന്നോ രണ്ടോ സിനിമകളിലും മാത്രം വേഷമിട്ട ഒരുവൻ തനിക്ക് പുതുതായി ഒരു റോൾ വാഗ്ദാനം വാഗ്ദാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നും ബസ് കയറുകയാണ്. പതിനഞ്ചു ദിവസത്തെ ഷൂട്ട് ഉണ്ടെന്നാണ് അറിവ് അതുകൊണ്ട് ഉണ്ടായിരുന്ന മിമിക്രി പ്രോഗ്രാമുകൾ ഒക്കെ ക്യാൻസൽ ചെയ്തു ആണ് […]
By Jinu Anilkumar on June 1, 2020
Malayalam

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി മിയ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. സെപ്റ്റംബറിൽ വിവാഹം നടക്കുമെന്ന് അറിയുന്നു. മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായ മിയ ജോർജിന്റെ അവസാന ചിത്രം ഡ്രൈവിങ് ലൈസൻസും മികച്ച വിജയം നേടിയ ഒരു സിനിമയാണ്. ആദ്യം ടെലിവിഷൻ സീരിയലിലൂടെയാണ് മിയ പ്രേക്ഷകർക്ക് പരിചിതയാകുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു ചെറിയ വേഷങ്ങളിലൂടെ ആണ് സിനിമ ലോകത്തെത്തുന്നത്. […]
By Jinu Anilkumar on October 5, 2019
Inspirational Stories

ആന്റണി വർഗീസ് !! വെറും സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്. തലതൊട്ടപ്പന്മാരില്ലാതെ ഒറ്റക്ക് പടപൊരുതി സിനിമയുടെ വലിയ ലോകത്തേക്ക് കയറി വന്ന ഒരുവനാണ് ആന്റണി. സിനിമയെ സ്വപ്നം കാണുന്ന സാധാരണക്കാരന് നിങ്ങൾ എന്നും ഒരു വലിയ ഇൻസ്പിറേഷൻ തന്നെയാകും. മൂന്ന് സിനിമകൾ. മൂന്ന് ലോകനിലവാരത്തിലുള്ള സിനിമകൾ ..മൂന്ന് വമ്പൻ ഹിറ്റുകൾ. പെപ്പെ എന്ന […]
By Jinu Anilkumar on October 5, 2019
Malayalam

ജാഫർ ഇടുക്കിയെ പറ്റി പറയുമ്പോൾ പെട്ടന്ന് ഓര്മ്മ വരുന്നത് പണ്ട് സൂര്യ ടി വി സംപ്രേക്ഷണം ചെയ്ത എട്ടു സുന്ദരികളും ഞാനും എന്ന സിറ്റ് കോമിലെ ഗൂർഖ വേഷമാണ്. അല്പം ഹൈപ്പർ ആക്റ്റിംഗിന്റെ വശപിശകുകൾ ഉണ്ടായിരുന്നു എങ്കിലും ചില ട്രേഡ് മാർക്ക് ഐറ്റംസ് പുള്ളിയെ മറ്റുള്ള കോമേഡിയൻസിൽ നിന്നും വ്യത്യസ്തനാക്കി നിർത്തി. അതിനു മുൻപ് തന്നെ ജാഫർ ഇടുക്കി സ്റ്റേജ് ഷോകളിൽ ഒരുപാട് കൈയടി നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ബിഗ് ബ്രേക്ക് അതായിരുന്നു എന്ന് തോന്നുന്നു. പിന്നീട് പലയിടത്തായി […]
By Jinu Anilkumar on October 4, 2019
Inspirational Stories

ഗിരീഷ് ഗംഗാധരൻ..ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആഗ്രഹിച്ചത് ഈ പഹയൻ ഷോ കഴിഞ്ഞു തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഷോ കഴിഞ്ഞു ആ കൈയൊന്നു പിടിച്ചു മുത്തി ചോദിക്കാമായിരുന്നു എങ്കിൽ” ഇജ്ജ് സൂപ്പർമാന്റെ ആരാ എന്ന് ..?” ഒരു വല്ലാത്ത ജിന്ന് തന്നെയാണ് ഈ മനുഷ്യൻ. അങ്കമാലിയിൽ ഓടെടാ ഓട്ടം ഓടി ഞെട്ടിച്ചതിലും എത്രയോ മുകളിലാണ് ഈ മനുഷ്യൻ ജെല്ലിക്കെട്ട് എന്ന വിഷ്വൽ മാജിക്ക് കൊണ്ട് പകർന്നു തന്നത്. മലയാള സിനിമയിൽ കണ്ടു വന്നിരുന്ന കണ്വെന്ഷനൽ […]
By Jinu Anilkumar on July 30, 2019
Malayalam

കൗണ്ടറുകളുടെ സംസ്ഥാന സമ്മേളനം ഒരുക്കി വച്ച ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ആകൂട്ടത്തിൽ തലയെടുപ്പോടെ ഹര്ഷാരവങ്ങൾ ഏറ്റു വാങ്ങിയവരിൽ ആ സിനിമയുടെ എഴുത്തുകാരനുമുണ്ട്. കഥാ നായകൻ ജെയ്സന്റെ ചേട്ടൻ ജോയ്സ് ആയി തകർത്ത ഡിനോയ് പൗലോസ്. അലസനായ, ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത, ക്രിക്കറ്റ് കളിയിൽ തല്പരനായ ജോയിസ്. നമ്മുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരാളാണ് ജോയിസ്. ജോലി ആയില്ലേ എന്ന ക്ലിഷേ ചോദ്യം അഭിമുഖീകരിക്കാത്ത ചെറുപ്പക്കാർ ഭൂമി മലയാളത്തിൽ ആരുമുണ്ടാകില്ലലോ.. കട്ട റിയലിസ്റ്റിക് ആയ ഭാഗങ്ങളിൽ നിന്ന് […]
By Jinu Anilkumar on June 15, 2019
Malayalam

അഭിനന്ദനങ്ങൾ ഖാലിദ് റഹ്മാൻ, എന്തിനെന്നല്ലേ? ഉണ്ട എന്ന സിനിമ പറയുന്ന രാഷ്ട്രീയവും നിലപാടുകളും ഒക്കെ ഏറെ ചർച്ച ചെയ്യപെടെണ്ടാതാണ്. അതിനെ പറ്റി ഇപ്പൊൾ പറയുന്നില്ല. എന്നാൽ ഈ കൈയടികൾ മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ ഒരു വശത്തേക്ക് മാറ്റിയിരുത്തി മമ്മൂട്ടി എന്ന നടനെ മാക്സിമം എസ്പ്ലോർ ചെയ്തതിനാണ്. ഒരു പുതിയ സംവിധായകന് മമ്മൂക്കയെ കിട്ടിയ എക്സൈറ്റ്മെന്റിൽ വേണമെങ്കിൽ നിങ്ങൾക്ക് മണി സാറിനെ അതി മാനുഷകൻ ആക്കാമായിരുന്നു. മാവോയിസ്റ്റുകളുടെ പ്രദേശത്തു ചെന്ന് അവന്മാരെ സിംഗിൾ ഹാൻഡ്ലി അടിച്ചൊതുക്കുന്ന സൊ കാൾഡ് […]
By Jinu Anilkumar on June 15, 2019
Malayalam

തൊഴിലിടങ്ങളിൽ പോലും ജാതി മേല്കോയ്മയുടെ ഊറ്റം പേറി ഹുങ്ക് കാണിക്കുന്ന ടിപ്പിക്കൽ സവർണ ഹുങ്ക് എത്രയൊക്കെ നവോദ്ധാനം പ്രസംഗിച്ചാലും സോഷ്യലിസം ശര്ദിച്ചാലും നമുക്കിടയിൽ ഉണ്ട് എന്ന് ഉറക്കെ പറയേണ്ടതായി ഉണ്ട്. അധമൻ എന്നൊരു ഗ്ലോറിഫിക്കേഷൻ നൂറ്റാണ്ടുകളായി ചാർത്തികിട്ടിയ ഒരു ജനത, അവരെ ഒരു കാലത്തു അതിന്റെ പേരിൽ കാൽ കീഴിലിട്ട് ചവിട്ടി അരച്ചിരുന്ന സവര്ണ്ണ സമൂഹം ഇന്ന് അത് ഒളിഞ്ഞു തുടർന്നുണ്ട്. എത്രെയൊക്കെ ഒതുക്കി പിടിച്ചാലും തികട്ടി വരുന്ന ആ സത്യം തന്നെയാണ് ഉണ്ട എന്ന സിനിമ […]
By Jinu Anilkumar on May 19, 2019
Malayalam

ആണും പെണ്ണും ഒരുമിച്ചൊരു സ്ഥലത്തിരിക്കുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്നത് എന്തെന്ന് മണത്തു കണ്ടുപിടിക്കാൻ നടക്കുന്ന, അഭിനവ സദാചാര ആങ്ങളമാരുടെ ചെപ്പക്കുറ്റിക്ക് ഇട്ടു കൊടുത്ത അടിയാണ് ഇഷ്ക്. സ്വയം രക്ഷകന്റെ റോൾ ചമഞ്ഞെത്തി ഞങ്ങളില്ലാരുന്നേൽ കാണാമായിരുന്നു എന്ന് സ്വയം അവർ മനസിനെയും ലോകത്തിനെയും വിശ്വസിപ്പിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ഫ്രസ്ട്രേഷന്റെ എതിർ ലിംഗത്തിനെ കാണുമ്പോൾ തുപ്പലിൽ പോലും അടിയുന്ന ലൈംഗിക കാമനകളുടെ ബെപ്രോഡക്ട് തന്നെയാണ് ഈ ചൊറിച്ചിൽ. ഈ ചൊറിച്ചിലിനു കിട്ടുന്ന ഒരു ഓയിന്മെന്റ് തന്നെയാണ് ഇഷ്ക്. മിതമായ […]
By Jinu Anilkumar on May 18, 2019
Malayalam

ഒരു കാലത്തു കേസിന്റെയും പൊല്ലാപ്പിന്റെയും വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ തന്റെ ജീവിതത്തിന്റെ മുപ്പതുകളിൽ മാത്രം അഭിനയ ലോകത്തേക്ക് കടന്ന ആ മനുഷ്യനെ കുറിച്ച് നാട്ടാരും സിനിമ ലോകവും വിധിയെഴുതി. ഇവൻ തീർന്നു. എന്നാൽ തീർന്നു എന്ന് പറഞ്ഞിടത് നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരെ ഹീറോകൾ എന്നാണ് വിളിക്കാറ്. ഷൈൻ ടോം ചാക്കോ ഒരു ഹീറോ തന്നെയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാൾ തന്നെയാണ് താനെന്നു അടിവര ഇടുന്നുണ്ട് ഷൈനിൻറെ ആൽവിൻ എന്ന ഇഷ്ക്കിലെ കഥാപാത്രം എല്ലാ […]