പ്രണയ ദിനത്തിൽ വിവാഹ വാർത്ത തുറന്നു പറഞ്ഞു ആര്യയും സയ്‌യേഷയും!!!

പ്രണയ ദിനത്തിൽ വിവാഹ വാർത്ത തുറന്നു പറഞ്ഞു ആര്യയും സയ്‌യേഷയും!!!

ഒടുവിൽ അവർ അത് തുറന്നു പറഞ്ഞു. ആര്യയും സായ്‌യേഷയും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇരുവരും അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോളിതാ ആര്യ കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ആര്യ മാർച്ചിൽ താനും സായ്‌യേഷയും വിവാഹിതരാകുമെന്ന വാർത്ത പുറത്തു പറഞ്ഞിരിക്കുന്നത്. ആര്യ സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ “ഞങ്ങളുടെ അച്ഛനമ്മമാരുടെ ആശീർവാദത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവത്തെ കുറിച്ചുള്ള പ്രതീക്ഷകൾ […]

സ്വയം ട്രോളി പൃഥ്വിരാജ് – ഇതാണ് ദാമ്പത്യത്തിന്റെ യാഥാർഥ്യം!!!

സ്വയം ട്രോളി പൃഥ്വിരാജ് – ഇതാണ് ദാമ്പത്യത്തിന്റെ യാഥാർഥ്യം!!!

ഇന്ന് ഫെബ്രുവരി 14, പ്രണയ ദിനത്തിൽ സോഷ്യൽ പ്രിയപെട്ടവൾക്കുള്ള ആശംസകൾ നിറയ്ക്കുകയാണ് സോഷ്യൽ മീഡിയ യൂസേഴ്സ്. കാമുകിയുടെയും ഭാര്യയുടെയും ചിത്രങ്ങൾ പങ്കു വച്ച് ഇവർക്കുള്ള വിഷുകൾ പോസ്റ്റ് ചെയ്യാതെ പിന്നെ എന്ത് വാലന്റൈൻസ് ഡേയ് അല്ലെ. വാലന്റൈൻസ് ഡേയിൽ പ്രിത്വിയും അത്തരത്തിൽ ഒരു ഫോട്ടോ പങ്കു വച്ചിട്ടുണ്ട്, എന്നാൽ അത് സ്വയം ട്രോളി ആണെന്ന് മാത്രം. സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിത്വിയും ഭാര്യ സുപ്രിയയും. ദാമ്പത്യത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി രണ്ടു ചിത്രങ്ങളാണ് ഇൻസ്റ്റയിൽ പ്രിത്വി പങ്കു വച്ചിരിക്കുന്നത്. […]

കെ ജി എഫ് ആദ്യ ഭാഗത്തേക്കാൾ ഗംഭീരം ആയിരിക്കും രണ്ടാം ഭാഗം – സംവിധായകൻ!!

കെ ജി എഫ് ആദ്യ ഭാഗത്തേക്കാൾ ഗംഭീരം ആയിരിക്കും രണ്ടാം ഭാഗം – സംവിധായകൻ!!

കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ വിസ്മയം പ്രേക്ഷകരിലേക്ക് എത്തിയിട്ട് അൻപതു ദിവസങ്ങൾക്ക് അടുത്തായി, നാളിതുവരെയും തീയേറ്ററുകളിൽ ചിത്രം കാണാൻ വലിയ തിരക്ക് തന്നെയാണ്. ഒരു കന്നഡ സിനിമയായിട്ട് കൂടെ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ലഭിച്ച വരവേൽപ്പ് അതി ഗംഭീരമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുള്ള ഒരുക്കത്തിലാണ് അണിയറക്കാർ. ആദ്യ ഭാഗം ഇരുനൂറ്റി അൻപതു കോടിക്ക് പുറത്താണ് നേടിയത്. ജി എഫ് എന്ന ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയത് ഒരു ഭാഗമായി പുറത്തിറക്കാൻ ആയിരുന്നു എന്നും എന്നാൽ ഷൂട്ട് […]

തിയേറ്ററുകളെ നിറച്ചു യാത്ര.. തെലുങ്ക് ദേശത്തും മമ്മൂട്ടി മാസ്സ്!!

തിയേറ്ററുകളെ നിറച്ചു യാത്ര.. തെലുങ്ക് ദേശത്തും  മമ്മൂട്ടി മാസ്സ്!!

വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം യാത്രക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. വൈ എസ് രാജശേഖര റെഡ്ഢി എന്ന തെലുങ്ക് രാഷ്ട്രീയത്തിലെ അതി കായനായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗം ദൃശ്യങ്ങളിൽ എത്തിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കൈയടികളോടെ ആണ് സിനിമ ലോകം വരവേറ്റത്. ഇതിനും മുകളിൽ ആർക്കും ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ കഴിയില്ലെന്ന് തന്നെയാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സമൂഹത്തിന്റെ പല കോണിൽ നിന്നുള്ള […]

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോൺ ; ചിത്രങ്ങള്‍ കാണാം!!

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോൺ ; ചിത്രങ്ങള്‍ കാണാം!!

ഇരട്ട കുട്ടികളുടെ പിറന്നാൾ ആഘോഷിച്ചു സണ്ണി ലിയോൺ. അക്ഷർ സിങ് വെബ്ബർ, നോഹ സിംഗ് വെബ്ബർ എന്നിങ്ങനെയാണ് ഇരട്ട കുട്ടികളുടെ പേരുകൾ. വാടക ഗര്ഭപാത്രത്തിലൂടെ ആണ് സണ്ണി ലിയോണിനും ഭർത്താവ് വെബ്ബറിനും കുഞ്ഞുങ്ങളെ ലഭിച്ചത്. അതിനു മുൻപ് തന്നെ സണ്ണി ഒരു പെൺകുട്ടിയെ ദത്ത് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ ലത്തൊരിൽ നിന്നാണ് നിഷ എന്ന ആ മകളെ സണ്ണി സ്വീകരിച്ചത്.. View this post on Instagram Words can’t explain the feelings we @dirrty99 have […]

ഒരു അഡാറ് കണ്ണിറുക്കുമായി ഒരു അഡാറ് ലവ്!!!റിവ്യൂ

ഒരു അഡാറ്  കണ്ണിറുക്കുമായി ഒരു അഡാറ്  ലവ്!!!റിവ്യൂ

ഒമർ ലുലു, അതി ഗംഭീര സിനിമകൾ ഒന്നും എടുത്തിട്ടില്ല എങ്കിലും ഈ പേര് ഒരു ബ്രാൻഡ് തന്നെയാണ്. സാധാരണ പ്രേക്ഷകന്റെ പൾസ് അറിയുന്ന ഒരു സംവിധായകൻ ആയത് കൊണ്ടായിരിക്കും ആ ബ്രാൻഡ് കൂടുതൽ പേരിലേക്ക് എത്തിയത്. ഒമറിന്റെ പുതിയ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. ഒരു അഡാർ ലവ്. ഒമർ ലുലു സിനിമകളുടെ ലൈൻ എന്നത് തന്നെയാണ് ഒരു ആടാറു ലവ്വും ഫോളോ ചെയ്യുന്നത്. എന്നാൽ അത്തരത്തിൽ പൂർണമായും ഒരുക്കിയ ആദ്യ പകുതിയിൽ നിന്ന് വിഭിന്നമായ രണ്ടാം […]

കുഞ്ഞാലി മരക്കാർ ലൊക്കേഷനിലെ ലാലേട്ടന്റെ വർക്ക് ഔട്ട് -എന്താ ലൂക്ക് എന്നു സോഷ്യൽ മീഡിയ

കുഞ്ഞാലി മരക്കാർ ലൊക്കേഷനിലെ ലാലേട്ടന്റെ വർക്ക് ഔട്ട്  -എന്താ ലൂക്ക് എന്നു സോഷ്യൽ മീഡിയ

കുഞ്ഞാലി മരക്കാർ എന്ന ദൃശ്യ വിസ്മയം അണിയറയിൽ ഒരുങ്ങുകയാണ്. നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്. മികച്ച ടെക്നിഷ്യനുകൾ ഒന്നിക്കുന്ന ചിത്രം ചിത്രീകരിക്കുന്നത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. കോടികൾ മുടക്കി ഒരുക്കിയ സെറ്റിൽ ആണ് ചിത്രീകരണം നടക്കുന്നത്. മോഹൻലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, സിദ്ദിഖ്, പ്രണവ് മോഹൻലാൽ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ […]

ബാഹ്യ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല മച്ചാനെ – തന്റെ ലവ് സ്റ്റോറി കുമ്പളങ്ങിയിലെ പ്രശാന്ത് പറയുന്നു

ബാഹ്യ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല മച്ചാനെ – തന്റെ ലവ് സ്റ്റോറി കുമ്പളങ്ങിയിലെ പ്രശാന്ത് പറയുന്നു

കുമ്പളങ്ങി നൈറ്റ്‌സിലെ ഷൈനിന്റെ കഥാപാത്രം തന്റെ ചങ്കിന്റെ കാമുകിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കുട്ടിക്ക് ബാഹ്യ സൗന്ദര്യത്തിലൊന്നും വിശ്വാസം ഇല്ല അല്ലെ എന്ന്. ആ ചോദ്യത്തിന്റെ മറുപടിയുടെ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. സൗന്ദര്യം എന്നതിന്റെ ഡെഫനിഷൻ ലൂക്ക് അല്ല മനസ് തന്നെയാണ് എന്ന് പറയാതെ പറയുന്നുണ്ട് ആ മറുപടി. ആ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്തിന്റെ ജീവിതവും സമാനമായ വഴികളിൽ ഉള്ള ഒന്നാണ്. ഒരു ഡാന്സര് ആയ സുരാജ് പെയിന്റിംഗ് പണിക്ക് കൂടെ പോയി […]

96 ന്റെ കന്നഡ വേർഷൻ 99 ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി !!!

96  ന്റെ കന്നഡ വേർഷൻ 99  ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി !!!

മലയാളത്തിൽ മാത്രമല്ല കന്നഡ സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഭാവന. ഭാവന കന്നടയിൽ അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. കന്നഡ പ്രൊഡ്യൂസർ നവീനുമായി ഉള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ ഭാവന, എന്നാൽ ശക്തമായ ഒരു തിരിച്ചു വരവിനു തയാറെടുക്കുകയാണ് ഭാവന. തമിഴിൽ സൂപ്പർഹിറ്റായ 96 എന്ന ചിത്രത്തിന്റെ കന്നഡ പതിപ്പിലൂടെയാണ് ഭാവന വീണ്ടുമെത്തുന്നത്. തമിഴിൽ തൃഷ ചെയ്ത ജാനു എന്ന വേഷത്തിലാണ് ഭാവന എത്തുന്നത്. തമിഴിൽ വിജയ് സേതുപതി അഭിനയിച്ച […]

സണ്ണി ലിയോണിനെ കാണാൻ കൊച്ചിക്ക് തിരിക്കുന്നവർ പതിയെ തിരികെ വന്നോളൂ!!

സണ്ണി ലിയോണിനെ കാണാൻ കൊച്ചിക്ക് തിരിക്കുന്നവർ പതിയെ തിരികെ വന്നോളൂ!!

സണ്ണി ലിയോൺ ഈ പേര് മലയാളികളെ സംബന്ധിച്ചു ഏറെ ആവേശമുണർത്തുന്ന ഒന്നാണ്. അതിനു തെളിവെന്നോണം തന്നെയാണ് സണ്ണി കേരളത്തിൽ എത്തിയപ്പോൾ ഉള്ള ജനങ്ങളുടെ പ്രതികരണം. ആദ്യ തവണ കൊച്ചിയിൽ ഒരു ഉൽഘാടനത്തിനു വന്നപ്പോൾ സണ്ണിയെ കാണാൻ തിക്കും തിരക്കും കൂട്ടിയവരെ നിയന്ത്രിക്കാൻ അവസാനം പോലീസിന് ലാത്തി വരെ പ്രയോഗിക്കേണ്ടി വന്നു. മധുര രാജ ഷൂട്ടിന് കൊച്ചിയിൽ എത്തിയപ്പോളും വൻ വരവേലിപ്പാണ് താരത്തിന് ലഭിച്ചത്. സണ്ണി ലിയോൺ പങ്കെടുക്കുന്നു എന്ന ടാഗോടെ ഇന്ന് ഒരു വാലന്റൈൻസ് നൈറ്റ് സംഘടിപ്പിക്കപ്പെട്ടിരുന്നു. […]